KAS Suggested Books

Indian Polity (Fifth Edition)

M. Lakshmikanth

47573738_347006022764381_4792419522143322112_n.png

ഇന്ത്യൻ ഭരണഘടനയും രാഷ്ട്രസംവിധാനവും മത്സരപ്പരീക്ഷകളിൽ ഒഴിച്ചുകൂടാനാവാത്ത വിഷയമാണ്. നിലവിൽ പി.എസ്‌ .സി നടത്തുന്ന ഡിഗ്രി ലെവൽ പരീക്ഷകളിൽ പത്തു മാർക്കിന് ഇപ്പോൾ തന്നെ ഇതുണ്ട്. കെ.എ.എസ് പരീക്ഷയിൽ ഈ വിഷയത്തിന്റെ പ്രാധാന്യം ഇനിയുമേറെ വർധിക്കും എന്നുറപ്പാണ്. ഭരണത്തിന്റെ ഉന്നതസ്‌ഥാനങ്ങളിലേക്കുള്ള നേരിട്ടുള്ള റിക്രൂട്ട്മെന്റാണ് നടക്കുന്നത് എന്നതിനാൽ അതിലൂടെ ഉദ്യോഗത്തിൽപ്രവേശിക്കുന്നവർക്ക് രാജ്യത്തിന്റെ പരമോന്നത രേഖയായ ഭരണഘടനയിലും നിലവിലുള്ള രാഷ്ട്രീയ-ഭരണ സംവിധാനത്തിലും ഗഹനമായ അറിവുണ്ടാകേണ്ടത് അത്യാവശ്യമാണ്. ഈ അറിവ് പ്രിലിമിനറി – മെയിൻസ് പരീക്ഷകളിലും ഇന്റർവ്യൂയിലും മാറ്റുരയ്ക്കപ്പെടും. അതിനാൽ ഈ വിഷയം ആഴത്തിൽ തന്നെ പഠിക്കണം. അതിനു സഹായകരമാവുന്ന ഒട്ടേറെ പുസ്തകങ്ങളുണ്ട്.

ഏറ്റവും പ്രധാനപ്പെട്ടതാണ് ലക്ഷ്മികാന്ത് എഴുതിയ Indian Polity എന്ന പുസ്തകം. സമഗ്രവും മത്സരപ്പരീക്ഷകൾക്ക് വേണ്ടി ചിട്ടപ്പെടുത്തിയതുമായ ഈ പുസ്തകം ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷാ പഠിതാക്കൾ വർഷങ്ങളായി തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടതായി കരുതിപ്പോവുന്ന ഒന്നാണ് . കെ.എ.എസ് പരീക്ഷയ്ക്കും ഈ പുസ്തകം കൂടിയേ തീരൂ. ഭരണഘടനയിൽ വിദഗ്ധനായ രചയിതാവ് എല്ലാ തരത്തിൽ പെട്ട വിദ്യാർഥകളെയും മുന്നിൽ കണ്ടു കൊണ്ടാണ് ഈ പുസ്തകം രചിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ലളിതമായ ഭാഷയിൽ വിശദമായ അറിവ് നൽകുന്ന ഈ പുസ്തകം തീർച്ചയായും പഠിച്ചിരിക്കണം.

ബിരുദതല പരീക്ഷകൾക്കുള്ള ടാലന്റ് അക്കാഡമിയുടെ റാങ്ക് ഫയലിലെ ഇന്ത്യൻ കോൺറ്റിറ്റ്യൂഷൻ എന്ന ഭാഗം നല്ലവണ്ണം വായിച്ചശേഷം ലക്ഷ്മികാന്തിലേക്ക് കടക്കുമെങ്കിൽ ഉചിതമായിരിക്കും.

ഓർക്കേണ്ട ഒരു കാര്യം, ഇത് ഒരു തവണ വായിച്ച് മടക്കിവെക്കാനുള്ള ഒന്നല്ല എന്നാണ് . നിരന്തരമായി റിവൈസ് ചെയ്തുകൊണ്ടേയിരുന്നേ മതിയാവൂ. പെട്ടെന്ന് മറന്നു പോകാൻ സാധ്യതയുള്ള പോയിന്റുകളാൽ സമൃദ്ധമാണ് ഈവിഷയം എന്ന് നമുക്കറിയാം. അതിനെ മറികടക്കാൻ പലയാവർത്തി വായിച്ച് അറിവുകൾ മനസ്സിലുറപ്പിക്കുക.

മലയാളത്തിൽ ഈ വിഷയവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ വളരെ കുറവാണ്. ഉള്ളവ തന്നെ മിക്കതും പി.എഎസ് .സിയുടെ ഒബ്ജെക്റ്റീവ് മാതൃകയിലുള്ള പരീക്ഷയ്ക്ക് വേണ്ടിയുള്ള വലിയ ഗഹനമല്ലാത്ത പുസ്തകങ്ങളാവും. അല്ലെങ്കിൽ തീർത്തും വിജ്ഞാനദായകമായ, എന്നാൽ മത്സര പ്പരീക്ഷൾക്ക് വേണ്ടി ചിട്ടപ്പെടുത്തിയതല്ലാത്ത പുസ്തകങ്ങളാവും. അങ്ങനെയുള്ള പുസ്തകങ്ങളിൽ ഒന്നാണ് ഡോ .എം.വി. പൈലിയുടെ ഇന്ത്യൻ ഭരണഘടന (പ്രസാധനം: കേരളം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്). ഇവ വായിക്കാൻ ഇഷ്ടപ്പെടുന്നെങ്കിൽ വായിക്കുന്നതിൽ തെറ്റില്ല. പക്ഷെ പരീക്ഷകൾക്ക് തയ്യാറെടുക്കുമ്പോൾ അതിനനുസരിച്ച് തയ്യാറാക്കിയ പുസ്തകങ്ങൾ ഒപ്പം വായിക്കാൻ മറക്കരുത് എന്ന് മാത്രം.

A Survey of Kerala History

A.Sreedhara Menon

47573573_346412942823689_9148091744171065344_n (1).jpg

കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ് പരീക്ഷയ്ക്കു വേണ്ടി തയ്യാറെടുക്കുന്നർ നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകമാണ് പ്രൊഫ. എ. ശ്രീധരമേനോന്റെ കേരളം ചരിത്രം. ഇത്രയും സമഗ്രവും ആധികാരികവുമായ മറ്റൊരു പുസ്തകം കേരളചരിത്രത്തെക്കുറിച്ച് ഇല്ലെന്നു തന്നെ പറയാം. ശിലായുഗ കാലത്തെ കേരളത്തിലെ മനുഷ്യ സാന്നിധ്യം മുതൽ ആധുനിക കേരളത്തിന്റെ രൂപീകരണവും ഇരുപതാം നൂറ്റാണ്ടിൻറെ അവസാനഘട്ടത്തിലെ സംഭവവികാസങ്ങൾ വരെയും ഇതിൽ പ്രതിപാദിക്കുന്നു. കേരളം ചരിത്രം, സംസ്കാരം, രാഷ്ട്രീയം എന്നീ മൂന്നു മേഖലകളിലും അറിവ് നേടാൻ സഹായിക്കുന്ന ഈ പുസ്തകം കെ.എ .എസ് പരീക്ഷയ്ക്ക് മുൻപായി തീർച്ചയായും പേടിച്ചിരിക്കേണ്ട ഒന്നാണ്. ഇതിന്റെ ഇംഗ്ളീഷ് പതിപ്പും A Survey of Kerala History എന്ന പേരിൽ ലഭ്യമാണ്.